ദോഹ: ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ആസ്ത്മ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. “ശ്വാസകോശ സംബന്ധമായ ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക” എന്ന ഈ വർഷത്തെ ആഗോള പ്രമേയത്തിന് കീഴിലാണ് മന്ത്രാലയം വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഖത്തറിലെ ദേശീയ ആരോഗ്യ നയം (2024-2030) മുൻനിർത്തി വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ മൂലമുള്ള സങ്കീർണ്ണതകൾ കുറയ്ക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.വെറും ബോധവൽക്കരണത്തിനപ്പുറം, രോഗം നേരത്തെ തിരിച്ചറിയാനും കൃത്യമായി മരുന്ന് കഴിക്കാനും രോഗികളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള നയമാറ്റങ്ങളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.
സർക്കാർ സ്കൂളുകളിൽ ആസ്ത്മ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി മന്ത്രാലയം വിപുലീകരിച്ചു. ......
ദോഹ: ഹമദ് തുറമുഖത്തിന് ചുറ്റുമുള്ള സമുദ്രജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി അതിനൂതന സാങ്കേതികവിദ്യയുള്ള 'എൻവയോൺമെന്റൽ ബൂയികൾ' (Environmental Buoys) വിന്യസിച്ച് മവാനി ഖത്തർ. രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ബൂയികൾ ശേഖരിക്കുന്ന വിവരങ്ങൾ നേരിട്ട് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. ......
ദോഹ:പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പുതിയ ഇലക്ട്രോണിക് രജിസ്ട്രേഷൻ സേവനം ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെയും ഡിജിറ്റൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.
രക്ഷിതാക്കൾക്ക് പ്രവേശന നടപടികൾ ലളിതമാക്കാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ......
ദോഹ: ഖത്തറിൽ വേനൽ കടുക്കുന്നതോടെ, പുറംവേദികളിലെ ചൂടിനെ പ്രതിരോധിക്കാൻ അത്യാധുനിക ശീതീകരണ സംവിധാനങ്ങളൊരുക്കി രാജ്യം സജ്ജം. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന, ശീതീകരിച്ച 11 പ്രധാന ഔട്ട്ഡോർ കേന്ദ്രങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. ......
ദോഹ: ഖത്തർ സർവ്വകലാശാലയിലെ 49-ാമത് ബാച്ചിന്റെ (ക്ലാസ് ഓഫ് 2026) ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പത്നി ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ......
ദോഹവാഷിംഗ്ടൺ:അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ കോൺഫറൻസിനിടെ (Milken Institute Global Conference 2026) പ്രമുഖ ആഗോള സാമ്പത്തിക-ധനകാര്യ നേതാക്കളുമായി ഖത്തർ ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ ചർച്ചകൾ.ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന പുതിയ വെല്ലുവിളികളും പ്രാദേശിക വികസനങ്ങളും ചർച്ചകളിൽ വിഷയമായി. ......
ദോഹ: യുവ സംരംഭകർക്കിടയിൽ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ചേംബർ പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു. 'നിങ്ങളുടെ ഭാവി അപകടത്തിലാക്കരുത്: യുവാക്കൾക്കായി സാമ്പത്തിക-നിയമ ബോധവൽക്കരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ' എന്ന പ്രമേയത്തിൽ ഓൺലൈനായാണ് പരിപാടി നടന്നത്.
യങ്ങ് ഒന്റർപ്രണേഴ്സ് ക്ലബ്ബുമായി (Young Entrepreneurs Club) സഹകരിച്ചായിരുന്നു ഈ സംരംഭം. ......
ദോഹ: ഖത്തറിലെ മാധ്യമ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക ടെലിവിഷൻ ചാനലായ 'ഖത്തർ ബിസിനസ് ചാനൽ' (QBC) പ്രവർത്തനം ആരംഭിച്ചു. ഖത്തർ മീഡിയ കോർപ്പറേഷന്റെ കീഴിൽ ആരംഭിച്ച ചാനൽ, അൾട്രാ ഹൈ ഡെഫനിഷൻ (4K) സാങ്കേതികവിദ്യയിൽ സംപ്രേക്ഷണം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക ചാനലുകളിൽ ഒന്നാണ്.
നിലവിൽ രാവിലെ 9 മണി മുതൽ അർദ്ധരാത്രി വരെ 15 മണിക്കൂറാണ് സംപ്രേക്ഷണം. ......
ദോഹ: 2026-ലെ അമീർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്കുള്ള ഔദ്യോഗിക പന്ത് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പുറത്തിറക്കി. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പന്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ......
വി ഡി സതീശന് എറണാകുളത്ത് ആവേശകരമായ സ്വീകരണം. തലസ്ഥാനത്ത് നിന്നെത്തിയ വി ഡി സതീശനെ വരവേൽക്കാൻ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ......